Welcome, Guest   [ Register | Sign In | Take a tour | Adult Filter: On ]

പടികള്‍

ഒരിക്കലും തീരാത്ത പടികള്‍...
എന്നോ നടന്നുതുടങ്ങിയതാണ്.
എന്നെങ്കിലും എവിടെയങ്കിലും എത്തും എന്നുതന്നെയായിരുന്നു മനസ്സില്‍.
ഇപ്പോള്‍ മനസ്സു പതറുന്നുവോ?
അങ്ങു വടക്ക് ഹിമാലയതില്‍ മഞ്ഞുരുകാന്‍ തുടങ്ങുമ്പോള്‍ കരുതും...
ഇതാ ഞാന്‍ എത്താരായി.
അങ്ങു പടിഞ്ഞാറ് കാറ്റും കോളുമായ് മുക്കുവര്‍ അറബിക്കടലിനോട് സമ്പത്ത് ഇരന്നിരിക്കുമ്പോള്‍ കരുതും...
ഇതാ ഞാന്‍ എത്താറയി.
സ്വപ്നങ്ങള്‍.
എല്ലാവരും എന്നെ പോലെ സ്വപ്നങ്ങള്‍ക്ക് കൂട്ടിരിക്കുന്നവരാണോ?
കാലുകള്‍ ഇനിയും കുഴയാന്‍ തുടങ്ങിയിട്ടില്ല. പക്ഷെ എന്നും കാലുകള്‍ക്ക് ഇതേ ഉത്സാഹം കാണുമെന്ന് കരുതുന്നത് ശുദ്ധ മണ്ടത്തരമാണ്.
പടികള്‍ അറ്റമില്ലാതെ തുടരുകയാണ്.
p>

നിരാകരണവ്യവസ്ഥ